ഈ ദുരന്തം മറ്റൊരാള്‍ക്കും വരാതെ ഇരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!!
നിവിന്‍ എന്ന പേരിന്റെ അര്‍ത്ഥം കണ്ടു പിടിക്കാന്‍ വളരെ നാളുകളായി പല പല സൈറ്റുകളും കയറി ഇറങ്ങുന്നു. ഇന്നും ആ ശ്രമത്തിനിടയില്‍ കരളലിയിക്കുന്ന ആ കാഴ്ച ഞാന്‍ കണ്ടു.. പ്രത്യേകിച്ചു ഒരര്‍ത്ഥവും ഇതു വരെ കണ്ടു പിടിച്ചിട്ടില്ലാത്ത എന്റെ സ്വന്തം പേരില്‍ എതോ തെമ്മാടി ഒരു വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു. അതും പേറ്റന്റ് ആന്റ് ലൈസന്‍സ് സര്‍വീസിനുള്ള വെബ് സൈറ്റ്. ലോകത്തു നിവിന്‍ എന്ന പേരില്‍ പലരും ഉണ്ടെങ്കിലും അവരോടൊന്നും എനിക്കു ഒരു വിരോധവും ഇതു വരെ തോന്നിയിട്ടില്ല. എന്നാല്‍ ഇവന്മാരു എന്നോടു, എന്നോടു മാത്രമല്ല നിവിന്‍ എന്നു പേരുള്ള എല്ലാവരോടും ചെയ്തതു കൊടും ക്രൂരത ആയി പോയി . ഇനി ഈ ജന്മത്തു ഞങ്ങള്‍ക്കു സ്വന്തം പേരില്‍ ഒരു സൈറ്റ് രെജിസ്റ്റെര്‍ ചെയ്യാന്‍ പറ്റുമോ !!
ഞാന്‍ തലതിരിഞ്ഞു പോയാലും പേരെങ്കിലും തലതിരിയരുത് എന്നു കരുതി NiviN എന്നു പേരിട്ട എന്റെ അച്ഛനമ്മമാര്‍ ചെയ്ത ഏക തെറ്റ് പേരിനു പേറ്റെന്റ് എടുത്തില്ല എന്നതാണു. അന്നു അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നു ഞാന്‍ ഇവന്മാരെ കോടതി കയറ്റിയേനെ. വെറുതെ ആത്മരോഷം കൊള്ളാമെന്നല്ലാതെ ഇനി എന്തു ചെയ്യാന്‍. അവന്‍മാരു നിവിന്‍ എന്ന പേരെടുത്ത് എല്ലാ റൈറ്റ്സും അവന്റ്റെ കമ്പനിടെ പേരിലാക്കി പുതിയ വ്യാഖ്യാനവും കൊടുത്തു.
“Our company name, Nivin Inc., originates from the South Indian word meaning-new and innovative“
ഇങ്ങനെ ഒരര്‍ത്ഥം ഞാന്‍ ഇതുവരെ എങ്ങും കണ്ടിട്ടില്ല. തല്ലിക്കെടുത്തിയ ആത്മരോഷം വീണ്ടും കത്തിക്കയറി.
എതോ ഒരു ഡോ. രാമാ പി രാമാനുജം ആണു എന്നെപ്പോലെ ഉള്ള പാവങ്ങളോടു ഈ ചതി ചെയ്തതു. ലോകത്തെ എല്ലാ നിവിന്‍ എന്നു പേരുള്ള സഹോദരന്‍മാര്‍ക്കു വേണ്ടി എല്ലാ ഭാഷയിലും നാലു തെറി പറയാം എന്നു കരുതി അവന്‍റ്റെ മെയില്‍ അഡ്രസ് കോപ്പി ചെയുമ്പോഴാണു അതു ഞാന്‍ ശ്രദ്ധിച്ചതു. എന്റെ പേരു ‘’നിവിന്‍‘’ എന്നു ആരെയും ഭയക്കാതെ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ അവന്മാരു ഞങ്ങളെ കുടുക്കി കളഞ്ഞു.
© 2000-2006 Nivin, Inc. All rights reserved.
Nivin is a registered service mark of Nivin, Inc.
നിവിന്‍ എന്ന പേരും അതിന്റെ എല്ലാ റൈറ്റ്സും ഇവന്‍മാര്‍ സ്വന്തമാക്കികഴിഞ്ഞു. ഈ പേരുപയോഗിച്ചതിനു ഇനി ഞങ്ങളെ ഏതു നിമിഷവും നിയമത്തില്‍ കുരുക്കില്ലെന്നും ആരു കണ്ടു !! ഈ ദ്രോഹത്തിനു നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ. നീയൊക്കെ എന്റെ പേരു കൊണ്ടുപോയി ...അങ്ങനെ പേടിച്ചു പിന്മാറാന്‍ എന്നെ കിട്ടില്ലടാ രാമാ...ആര്‍ക്കും വേണ്ടാത്ത പേരുകള്‍ ഉണ്ടല്ലോ ഒരെണ്ണം കിട്ടുമോ എന്നു ഞാന്‍ നോക്കെട്ടു. പേറ്റെന്‍റ് എടുക്കാതെ ധൈര്യമായി ഞാന്‍ ജീവിച്ചു കാണിച്ചു തരാം. ഇനി എന്തു എന്നു പകച്ചു നില്‍ക്കുന്ന എന്റെ എല്ലാ നിവിന്‍ സഹോദരന്‍മാര്‍ക്കും ഈ തീരുമാനം ഒരു മാതൃക ആവട്ടെ !!
ഒരു വെബ് സൈറ്റ് നക്കിയ ജീവിതം - ശരിക്കും?
ReplyDeleteപാവം ചെക്കന്
ReplyDeleteനിവിന്‍ വിഷമിക്കണ്ട കേട്ടോ... ഞാനും തുല്യ ദുഖിതന്‍ ആണ്.
ReplyDeleteഎന്‍റെ പേര് വിഷ്ണു. ഇനീഷ്യല്‍ കൂടി ചേര്‍ത്ത് "h.vishnu" എന്ന് ഞാന്‍ എല്ലായിടത്തും എഴുതുന്നു. ഞാനും എന്‍റെ പേരില്‍ ഒരു ഡൊമൈന്‍ കിട്ടുമോ എന്ന് തപ്പി ഇറങ്ങിയതാണ്. അപ്പോഴാണ് എന്നെയും ആ കരാളമായ കാഴ്ച ഞെട്ടിച്ചത് : www.hvishnu.com എന്ന പേര് നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. എന്നിട്ടോ? അതില്‍ ഒരു കൂറ വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നു...
അവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ തട്ടണം എന്ന് തോന്നി.
(പിന്നെ, മറ്റൊരു ഐഡിയ - നമുക്ക് ഇതുപോലെ മട്ടുല്ലോരുടെ പേരില്‍ ഡൊമൈന്‍ വാങ്ങി ബ്ലാക്കിന് കച്ചോടം തുടങ്ങിയാലോ?...)
:) ha..ha..haaa
ReplyDeletehahaha..
ReplyDeleteNivine enik thonunnath Navin aanu innovative ennaanu. ee pahayanmaru athu orthaayirikum meaning koduthath.
paavam nivin...
ReplyDeletekollaam........
ReplyDeleteബ്ലോഗ് പോസ്റ്റിന്റെ പേര് കലക്കി മാഷേ , ഉള്ളടക്കത്തിനു ശെരിക്കും ചേര്‍ന്നത് തന്നെ
ReplyDeleteNIVIN SHYAM.........
ReplyDeleteithu kollaalo veedion ..
ReplyDeleteithu ninte pazaya buzzalle?athivide eduthittu alle?kallan.....:)
ReplyDelete