ഞാന്‍ ജനിക്കുന്നതിനു മുന്‍പേ ഒരുപാടു കഥകള്‍ കൊണ്ടു പ്രശസ്തമായ ഒരു സ്ഥലം. ഞങ്ങളുടെ സ്വന്തം ഇല്ലപ്പറമ്പ്. ഞങ്ങള്‍ക്കു ചീട്ടുകളിക്കാന്‍, ചേട്ടന്മാര്‍ക്കു “ചാത്തന്‍ സേവ“ നടത്താന്‍, ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ ഒത്തു കൂടിയിരുന്ന നാട്ടിലെ എന്റെ പ്രിയപ്പെട്ട ഒരിടം. വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന അറയും നിരയും ഉള്ള വളരെ പഴയ ഒരു വീടും അതിനു ചുറ്റും മാവ്, പ്ലാവ്, തെങ്ങ്, രണ്ടു മഞ്ചാടി മരം എന്നിങ്ങനെ വിവിധ ഇനം വൃക്ഷലതാദികള്‍ നിറഞ്ഞ ഏതാണ്ടു ഒന്നര ഏക്കര്‍ വരുന്ന ഒരു കൊച്ചു പൂങ്കാവനം. പൂങ്കാവനത്തിനു മാറ്റു കൂട്ടാന്‍ വലിയ രണ്ടു പാലയും നാലു യക്ഷി പനകളും !!!
ഈ വലിയ പറമ്പിനു പിന്നില്‍ വിശാലമായ പാട ശേഖരവും, ഇരു വശങ്ങളിലായി നാട്ടിലെ രണ്ടു അച്ചായന്മാരുടെ റബ്ബര്‍ എസ്റ്റേറ്റ്. മുന്‍ ഭാഗത്തായി ചെറിയ ഒരു വഴി. തികച്ചും ഒറ്റപ്പെട്ട ഒരിടം. എന്തുകൊണ്ടും ചീട്ടുകളി, വെള്ളമടി* എന്നീ വിനോദങ്ങള്‍ക്കു പറ്റിയ പ്രദേശം. ഇവിടേക്കു ആരും അങ്ങനെ വരാറില്ല. ഇനി വരുന്നു എങ്കില്‍ തന്നെ പശുവിനോ ആടിനോ പുല്ലറക്കാന്‍ വരുന്ന ചേച്ചിമാര്‍ മാത്രം. അതും ആ പരിസരപ്രദേശത്തു ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ആരുടെ എങ്കിലും വാഹനം കണ്ടാല്‍ മാത്രമേ പുല്ലറക്കാന്‍ പോലും ആളുകള്‍ ആ പറമ്പില്‍ കേറിയിരുന്നുള്ളു. പകല്‍ പോലും ആളുകള്‍ ( ഞങ്ങള്‍ ഒഴികെ ) കയറാന്‍ മടിക്കുന്ന പ്രേത ബാധ ഉണ്ടു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം. പൊതുവേ ദുര്‍മരണങ്ങള്‍ നടന്ന വീടുകളെ പറ്റി പ്രചരിക്കുന്ന കഥകള്‍ പോലെ തന്നെ മൂന്നു ദുര്‍മരണങ്ങള്‍ നടന്ന ഞങ്ങളുടെ ഇല്ലപ്പറമ്പിനെ പറ്റിയും കഥകള്‍ വളരെ പണ്ടു മുതല്‍ക്കേ സൂപ്പര്‍ ഹിറ്റായി ഓടിയിരുന്നു !!
വളരെ അടുത്ത കാലത്തു പ്രേതം ദര്‍ശനഭാഗ്യം കൊടുത്തനുഗ്രഹിച്ചതു ഞങ്ങളുടെ സംഘത്തിലെ ലാറ സജിത്തിനു. നാട്ടിലെ പ്രധാന ഇടം കൈയന്‍ ബാറ്റ്സ്മാന്‍. പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്ത ലാറ ഒരിക്കല്‍ എവിടെയോ പോയി പാതിരാത്രി തിരികെ കൂടണയാന്‍ വരുന്ന വഴി. പേടി കൊണ്ടു കണ്ണടച്ചു നടന്നതു കൊണ്ടാണോ എന്നറിയില്ല ഇല്ലപറമ്പിന്റെ മെയിന്‍ ഗേറ്റ് എത്തിയതും അവന്റെ ലൂണാര്‍ ചെരിപ്പ് തുളച്ചു എന്തോ കാലില്‍ തറച്ചു കയറി. ലാറക്കു യക്ഷിയുടെ യോര്‍ക്കര്‍ !! അടി മുടി മരവിച്ചുപോയ അവന്‍ ബോധക്കേടിന്റെ വക്കിലെത്തിയപ്പോഴാണു ആ കാഴ്ച അവനു ഉണര്‍വ്വേകിയതു. ഇല്ലത്തിന്റെ ഉമ്മറപ്പടിയില്‍ ഒരു പെണ്‍കുട്ടി ലാറയെ തുറിച്ചു നോക്കി നില്‍ക്കുന്നു. കാലില്‍ കൊണ്ട മാരണം ഊരാന്‍ നില്‍ക്കാതെ അവന്‍ ബോധം പോകുന്നതു വരെ ഒരു മാരത്തോണ്‍ ഓട്ടം യക്ഷിക്കു മുന്നില്‍ കാഴ്ചവെച്ചു.
പുലര്‍ച്ചെ പത്രമിടാന്‍ പോയ പയ്യന്‍ ആണു വിറങ്ങലിച്ച ലാറയുടെ ശരീരം അടുത്തുള്ള കൈതക്കാടിനു സമീപത്തു നിന്നും കണ്ടെത്തിയതു. കുറച്ചു പരിക്കുകള്‍ ഉള്ളതിനാല്‍ ലാറയെ വിദഗ്ദ്ധ പരിശോധനക്കായി അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. സംഭവമറിഞ്ഞ ഞങ്ങള്‍ രാവിലെ തന്നെ ആശുപത്രിയിലെത്തി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു.
“സെറീനാ വില്യംസ് ഫെയര്‍ ആന്‍ഡ് ലൌലി ഇട്ടതുപോലെ വിളറി വെളുത്തും കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലും കിടക്കുന്ന ഞങ്ങളുടെ ലാറ”
“ ഇനി എന്നാ പറ്റാനാ. കാലിമ്മേ എന്താ കൊണ്ടതെന്നു ഒരു പിടുത്തോം കിട്ടുന്നില്ല. പക്ഷേ ഞാന്‍ നല്ലതു പോലെ കണ്ടു ആ പെണ്ണിനെ, നല്ല വെളുത്തിട്ട്, പനങ്കുല പോലെ മുടിയും ഉണ്ടായിരുന്നു. പ്രേത യക്ഷി തന്നാടാ !! പെട്ടന്നു എന്റെ അടുത്തു വരുന്നപോലെ തോന്നിയപ്പോള്‍, തോന്നിയതല്ല അടുത്തേക്കു തന്നെ വന്നപ്പോഴാടാ ഞാന്‍ കണ്ടതു കാലില്ലടാ ആ പുല്ലിനു. ഞാന്‍ ഓടി, എങ്ങോട്ടാണെന്നു ഓര്‍മ്മ ഇല്ല”
വളരെ അടുത്ത കാലത്തു പ്രേതം ദര്‍ശനഭാഗ്യം കൊടുത്തനുഗ്രഹിച്ചതു ഞങ്ങളുടെ സംഘത്തിലെ ലാറ സജിത്തിനു. നാട്ടിലെ പ്രധാന ഇടം കൈയന്‍ ബാറ്റ്സ്മാന്‍. പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്ത ലാറ ഒരിക്കല്‍ എവിടെയോ പോയി പാതിരാത്രി തിരികെ കൂടണയാന്‍ വരുന്ന വഴി. പേടി കൊണ്ടു കണ്ണടച്ചു നടന്നതു കൊണ്ടാണോ എന്നറിയില്ല ഇല്ലപറമ്പിന്റെ മെയിന്‍ ഗേറ്റ് എത്തിയതും അവന്റെ ലൂണാര്‍ ചെരിപ്പ് തുളച്ചു എന്തോ കാലില്‍ തറച്ചു കയറി. ലാറക്കു യക്ഷിയുടെ യോര്‍ക്കര്‍ !! അടി മുടി മരവിച്ചുപോയ അവന്‍ ബോധക്കേടിന്റെ വക്കിലെത്തിയപ്പോഴാണു ആ കാഴ്ച അവനു ഉണര്‍വ്വേകിയതു. ഇല്ലത്തിന്റെ ഉമ്മറപ്പടിയില്‍ ഒരു പെണ്‍കുട്ടി ലാറയെ തുറിച്ചു നോക്കി നില്‍ക്കുന്നു. കാലില്‍ കൊണ്ട മാരണം ഊരാന്‍ നില്‍ക്കാതെ അവന്‍ ബോധം പോകുന്നതു വരെ ഒരു മാരത്തോണ്‍ ഓട്ടം യക്ഷിക്കു മുന്നില്‍ കാഴ്ചവെച്ചു.
പുലര്‍ച്ചെ പത്രമിടാന്‍ പോയ പയ്യന്‍ ആണു വിറങ്ങലിച്ച ലാറയുടെ ശരീരം അടുത്തുള്ള കൈതക്കാടിനു സമീപത്തു നിന്നും കണ്ടെത്തിയതു. കുറച്ചു പരിക്കുകള്‍ ഉള്ളതിനാല്‍ ലാറയെ വിദഗ്ദ്ധ പരിശോധനക്കായി അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി. സംഭവമറിഞ്ഞ ഞങ്ങള്‍ രാവിലെ തന്നെ ആശുപത്രിയിലെത്തി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു.
“സെറീനാ വില്യംസ് ഫെയര്‍ ആന്‍ഡ് ലൌലി ഇട്ടതുപോലെ വിളറി വെളുത്തും കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലും കിടക്കുന്ന ഞങ്ങളുടെ ലാറ”
“പ്രേതം ലവനു വരം കൊടുത്തെടാ!! നോക്കു അവന്‍ വെളുത്തു” പേടിച്ചു വെളുത്തു വിളറിയ അവനു കളര്‍ വന്നതു സഹിക്കാന്‍ വയ്യാതെ പൂക്കോയി അറിയാതെ പറഞ്ഞുപോയി. കട്ടിലിനരികില്‍ ഇരുന്നു കഞ്ഞിയുടെ ചൂടു കളയുന്ന ലാറയുടെ അമ്മ ഞങ്ങളെ ഒന്നു ഇരുത്തി നോക്കി. ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു. ലാറ ഞങ്ങളുടെ മുഖത്തു ദയനീയ മായി നോക്കി കിടക്കുന്നു.
“എന്താടാ പറ്റിയതു? ആരാ നിന്നെ പേടിപ്പിച്ചതു? നിന്നെ എങ്ങനെ ഇരുട്ടത്തു കണ്ടു ? നീ എങ്ങനെ കൈതക്കാട്ടില്‍ വന്നു? ഇന്നലെ അവിടെ വച്ചതും കാണാന്‍ ഇല്ലല്ലോ??” ബാക്കി ചോദിക്കുന്നതിനു മുന്‍പേ ആരോ മണ്ടന്‍ ലിബു വിന്റെ കാലില്‍ ചവിട്ടി. ഈ ചോദ്യങ്ങള്‍ക്കു ഉത്തരം തന്നതു ലാറയുടെ അമ്മ.
“നിന്നോടൊക്കെ പറഞ്ഞിട്ടില്ലേടാ കുരുത്തം കെട്ടവന്മാരേ ആ നശിച്ച സ്ഥലത്തു കേറി ഇറങ്ങി നടക്കരുതെന്നു. എല്ലാത്തിനും ഇങ്ങനെ ഓരോന്നു വരുമ്പോള്‍ നീ ഒക്കെ പഠിച്ചോളും”
ചൂടു കഞ്ഞി മുഖത്തു ഒഴിച്ചതിനു തുല്യം !! ഞങ്ങള്‍ പതിയെ ലാറയുടെ അടുത്തു പോയി ഇരുന്നു. “ എന്താടാ പറ്റിയതു?
“ ഇനി എന്നാ പറ്റാനാ. കാലിമ്മേ എന്താ കൊണ്ടതെന്നു ഒരു പിടുത്തോം കിട്ടുന്നില്ല. പക്ഷേ ഞാന്‍ നല്ലതു പോലെ കണ്ടു ആ പെണ്ണിനെ, നല്ല വെളുത്തിട്ട്, പനങ്കുല പോലെ മുടിയും ഉണ്ടായിരുന്നു. പ്രേത യക്ഷി തന്നാടാ !! പെട്ടന്നു എന്റെ അടുത്തു വരുന്നപോലെ തോന്നിയപ്പോള്‍, തോന്നിയതല്ല അടുത്തേക്കു തന്നെ വന്നപ്പോഴാടാ ഞാന്‍ കണ്ടതു കാലില്ലടാ ആ പുല്ലിനു. ഞാന്‍ ഓടി, എങ്ങോട്ടാണെന്നു ഓര്‍മ്മ ഇല്ല”
ലാറ പറഞ്ഞതൊക്കെയും സത്യമായിരിക്കുമോ? പ്രേതം തന്നെ ആണോ അതു ? മനസ്സില്‍ ഒരായിരം ചോദ്യങ്ങളുമായി ഞങ്ങള്‍ ഒരോരുത്തരും തിരികെ വീട്ടിലേക്കു മടങ്ങി.
************
രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഒന്നു രണ്ടു വെച്ചു കെട്ടുമായി ലാറയും വീട്ടിലേക്കു മടങ്ങി. ആഴ്ച ഒന്നു കഴിഞ്ഞിട്ടും ലാറ ആ ഷോക്കില്‍ നിന്നും പൂര്‍ണ്ണമായും മുക്തനായിരുന്നില്ല. വീണ്ടും ഒത്തുകൂടിയ സഭയില്‍ ലാറയെ പേടിപ്പിച്ച പ്രേത യക്ഷിയെ പറ്റിതന്നെ ആയിരുന്നു സംസാരം.“ഇങ്ങനെ വെറുതെ കുത്തി ഇരുന്നാല്‍ മതിയോ, കളി തുടങ്ങണ്ടേ” ചീട്ടുകളി ആസ്ഥാന ചാമ്പ്യന്‍ ചാത്തന്‍ സുജിത്തിന്റെ ചോദ്യം.
എവിടിരുന്നു കളിക്കും? ഞാന്‍ ചോദിച്ചു .
"ഇല്ലപ്പറമ്പില്‍ തന്നെ !!!” ലാറ തന്നെ ആണോ ഇതു പറഞ്ഞതു എന്ന ആശ്ചര്യത്തോടെ ബാക്കി ഉള്ളവര്‍ അവന്റെ മുഖത്തു അമ്പരപ്പോടെ നോക്കി നിക്കുമ്പോള്‍ അവന്‍ ചീട്ട് എടുത്തു കാട്ടി അവന്റെ തൂവെള്ള പല്ല് പുറത്തിട്ടു!!!
“ഇവനു ഗ്ലൂക്കോസ് കയറ്റിയതിന്റെ തിളപ്പോ അതൊ ബാധ കേറിയതോ” ഞാന്‍ ഒരു കുമിള വിട്ടതേ ഉള്ളു മണ്ടന്‍ ലിബു കഴുത്തില്‍ കിടന്ന കൊന്തയിലെ കുരിശ് അവനു നേരെ നീട്ടി കാണിച്ചു കൊണ്ടു അടുത്തേക്കു ചെല്ലുന്നു !!!
“പേടി ഉള്ളവര്‍ ആരും വരണ്ടാ” ലാറ ചീട്ടുമായി മുടന്തി നടന്നു നീങ്ങി. പിറകേ ധൈര്യം സംഭരിച്ചു ഞങ്ങളും.
ഒരാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും ആ വീടിന്റെ അടുക്കള കോലായി, ഞങ്ങളുടെ കളിസ്ഥലം സജീവമായി. പതിവുപോലെ പൂക്കോയി മൊബൈലില്‍ ഭക്തിഗാനം പ്ലേ ചെയ്തു കൊണ്ടു കളിസ്ഥലം ഭക്തിസാന്ദ്രമാക്കി. രാവിലെ ആരംഭിച്ച അങ്കം ഉച്ചയായിട്ടും ശക്തിയായി തന്നെ പുരോഗമിക്കുന്നു. സ്ഥിരം ഇരിപ്പിടമായ അടുക്കള വാതില്‍പ്പടിയില്‍ ഇരുന്ന എനിക്കു കുറച്ചു നേരമായി എന്തോ ഒരു ശബ്ദം വീടിനുള്ളില്‍ നിന്നും കേള്‍ക്കുന്നോ എന്നൊരു സംശയം !!!
“എന്തോന്നടാ ഇരുന്ന് നിരങ്ങുന്നതു, കളിക്കുന്നെങ്കില്‍ ഇവിടെ ശ്രദ്ധിക്ക്” മണ്ടന്‍ ലിബു
“ങേ ..ആ...ടാ എന്തോ ശബ്ദം അകത്തു നിന്നു കേള്‍ക്കുന്നുണ്ടോ” എന്തു ശബ്ദം എന്നു ചോദിച്ചു കൊണ്ടു പൂക്കോയി പാട്ട് സ്റ്റോപ്പ് ചെയ്തതും അകത്തു നിന്നു ഭയങ്കരമായ ഒരു മുരള്‍ച്ച !!! ആദ്യം ഓടിയതു ഞാന്‍ ആണു. എന്നെ ഇടക്കു വച്ച് ഓവര്‍ടേക്ക് ചെയ്തു ലാറ ഫിനിഷിംഗ് പോയിന്റിലെത്തി.
“എന്തുവാടാ ആ കേട്ടതു” ലാറ വീണ്ടും മുഖത്തു ഫെയര്‍ ആന്‍ഡ് ലൌലി ഇട്ടു !! “ഇപ്പോ മനസ്സിലായല്ലോ പ്രേതം ആണെന്നു. എല്ലാത്തിനും വിശ്വാസം ആയല്ലോ”
“പ്രേതം !! മാങ്ങാത്തൊലി ഇതൊക്കെ ആരാടാ വിശ്വസിക്കുന്നതു. നിനക്കൊക്കെ ധൈര്യം ഉണ്ടോ ഇന്നു രാത്രി അവിടെ പോകാന്‍? പ്രേതം ഉണ്ടെങ്കില്‍ ഇന്നു കാണാം. നേരില്‍ കണ്ടിട്ടു മതി പ്രേതം യക്ഷി എന്നോക്കെ കിടന്നു വിളമ്പാന്‍” മണ്ടനും ധൈര്യശാലിയുമായ മണ്ടന്‍ ലിബുവിനുള്ളിലെ യുക്തിവാദി ആണു ആ ചോദ്യം ചോദിച്ചതു.
ആത്മാഭിമാനത്തിന്റെ പ്രശ്നം ആയതു കൊണ്ടു ബാക്കി ഉള്ളവരൊക്കെ തലയാട്ടിയും മൂളിയും സമ്മതം രേഖപ്പെടുത്തി. രാത്രി പത്തു മണിക്കു മണ്ടന്‍ ലിബുവിന്റെ വീട്ടില്‍ ഒത്തു കൂടണം എന്നു തീരുമാനിച്ച് എല്ലാവരും മടങ്ങി.
വീട്ടില്‍ ഒരു കളവു പറഞ്ഞു ഞാന്‍ പൂക്കോയിയേയും കൂട്ടി മണ്ടന്‍ ലിബുവിനെ വീട്ടില്‍ എത്തി. ഞങ്ങളേയും കാത്ത് ബാക്കി മൂന്നുപേരും അവിടെ എന്തൊക്കയോ പ്ലാന്‍ ചെയ്തു നില്‍പ്പുണ്ടായിരുന്നു.
“ ഇന്നാ ഇതു പിടിച്ചോ, രണ്ടുപേര്‍ക്കും കൂടെ ആണു” ലാറ എന്റെ കൈയില്‍ ഒരു കൊന്ത ഏല്‍പ്പിച്ചു.
കാര്യങ്ങള്‍ ഒക്കെ ഏകദേശം എനിക്കു പിടികിട്ടി. റ്റീം തിരിഞ്ഞുള്ള ഇന്‍വെസ്റ്റിഗേഷന്‍ !! ഞങ്ങള്‍ അങ്ങനെ ഇല്ലപ്പറമ്പില്‍ എത്തി. മണ്ടന്‍ ലിബുവിന്റെ നിര്‍ദേശപ്രകാരം അടുക്കള ഭാഗത്തോടു ചേര്‍ന്നുള്ള കുന്നിവള്ളികൾ പടർന്ന കയറിക്കിടക്കുന്ന മാവില്‍ ഞാനും പൂക്കോയിയും കയറി ഇരുന്നു. തൊട്ടടുത്തുള്ള മറ്റൊരു മാവില്‍ തന്നെ ബാക്കി മൂന്നു പേരും. ഞങ്ങള്‍ ഏകദേശം നാലു മണിക്കൂര്‍ കൊന്തയില്‍ മുറുക്കിപ്പിടിച്ച് അവിടെ തന്നെ ഇരുന്നു. എന്നും പത്തുമണിക്കു നാലു ഉറക്കം കഴിയുന്ന എനിക്ക് ഉറക്കം എന്നതു എന്താണെന്നു പോലും അറിയാന്‍ കഴിയാത്ത അവസ്ത. പൂക്കോയി എന്തൊക്കയോ നാമ ജപം നടത്തുന്നതു എനിക്കു കേള്‍ക്കാമായിരുന്നു. അപ്പുറത്തുള്ള മരത്തിലും ഇതേ അവസ്ത. എന്തൊക്കയോ പിറുപിറുക്കുന്നു. ഇടക്കു ഫ്ലാഷ് ലൈറ്റ് മിന്നും പോലെ ലാറ ചിരിച്ചു കാണിക്കുന്നു.
പെട്ടന്നു ചീട്ടു കളിക്കളത്തില്‍ രാവിലെ നിവര്‍ത്തിയിട്ട ന്യൂസ് പേപ്പറിനു ഒരനക്കം. ഞാനും പൂക്കോയിയും കൊന്തയിലുള്ള പിടുത്തം മുറുക്കി !! ആരോ പേപ്പര്‍ മാന്തിക്കീറുന്നു, അങ്ങോട്ടും ഇങ്ങോട്ടും നിരക്കുന്നു.
“ഡാ.. എന്തുവാടാ അതു” ഞാന്‍ വളരെ ബുദ്ധിമുട്ടി ചോദിച്ചു. പൂക്കോയി ഒന്നും മിണ്ടുന്നില്ല. തൊട്ടു മുകളിലെ കൊമ്പില്‍ ഇരുന്ന അവന്റെ ശരീരത്തിന്റെ തണുപ്പ് എന്നെ തഴുകി കടന്നു പോയി. കൊന്തയില്‍ നിന്നുള്ള പിടി വിട്ട് ഞാനും പൂക്കോയിയും കൈകള്‍ കോര്‍ത്തു മുറുകെ പിടിച്ചിരുന്നു. അപ്പുറത്തെ മാവിലും അവസ്ത മറ്റൊന്നുമായിരുന്നില്ല. ആ അരണ്ട വെളിച്ചത്തില്‍ ചാത്തന്‍ സുജിത്തും ലാറയും കെട്ടിപിടിച്ചിരിക്കുന്നതും മണ്ടന്‍ ലിബു എന്തോക്കയോ പോക്കറ്റില്‍ നിന്നും എടുക്കാന്‍ ശ്രമിക്കുന്നതും ഞാന്‍ കണ്ടു!!
"ശബ്ദം ഇല്ലാതായിരിക്കുന്നു”. കൈവിട്ട ശരീരോഷ്മാവു വീണ്ടെടുത്ത ഞാന്‍ പതിയെ പറഞ്ഞു “ പൂക്കോയി വാടാ പോകാം”. പറഞ്ഞു തീരുന്നതിനു മുന്‍പ് വീണ്ടും പേപ്പര്‍ വലിച്ചു കീറുന്ന ശബ്ദം. മണ്ടന്‍ ലിബു പോക്കറ്റില്‍ നിന്നും എടുത്ത ടോര്‍ച്ച് പെട്ടന്നു അടുക്കള കോലായി ലക്‍ഷ്യമാക്കി പ്രകാശിപ്പിച്ചു. ആ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കാഴ്ച കണ്ടു !!
പൂച്ച !! ഒന്നല്ല രണ്ടെണ്ണം .
“പൂച്ചയാടാ ..ഹ ..ഹ..” ഇതു വരെ അനക്കം ഇല്ലാതിരുന്ന പൂക്കോയി വിളിച്ചു പറഞ്ഞു. എല്ലാവരും നിലത്തിറങ്ങി. രാവിലെ എന്തായിരിക്കും മുറിക്കുള്ളില്‍ നടന്നതെന്നു മനസ്സിലാക്കി തന്ന മണ്ടന്‍ ലിബു വീണ്ടും പ്രേതം, യക്ഷി എന്നതൊക്കെ വെറും അന്ധവിശ്വാസങ്ങള്‍ ആണെന്നും ക്ലാസ്സെടുത്തു. ഇല്ലപ്പറമ്പിലൂടെ പുറത്തേക്കുള്ള വഴിയിലേക്കു കടക്കുമ്പോള്‍ ആ കാഴ്ച കണ്ടു ഞങ്ങള്‍ വിറങ്ങലിച്ചു നിന്നു !!
വയല്‍ വരമ്പിലൂടെ ഒരു മഞ്ഞവെളിച്ചം നീങ്ങി വരുന്നു. അതു തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു !! അടുത്തെത്തിക്കഴിഞ്ഞു !!!
ഞങ്ങള്‍ അടുത്തു നിന്ന ഏതോ ഒരു മരത്തിന്റെ പിറകില്‍ മറഞ്ഞു നിന്നു. അറിയാതെ പോലും ഒരു ശബ്ദം പുറത്തുപോകാതിരിക്കാന്‍ ഞാന്‍ എന്റെ വായ മുറുകെ പൊത്തിപിടിച്ചു നിന്നു. അടുത്തു വരുന്തോറും മഞ്ഞ വെളിച്ചം ഒരു തീ ഗോളമായി മാറി. അവ്യക്തമായ ഒരു രൂപം തീഗോളം ആട്ടി ആട്ടി വരുന്നു. കണ്ണുകള്‍ മുറുക്കെ അടക്കണം എന്നുണ്ടെങ്കിലും പേശികള്‍ എല്ലാം മരവിച്ചു നില്‍ക്കുന്നതു കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ എനിക്കടയ്ക്കാന്‍ കഴിഞ്ഞില്ല. പിടികിട്ടിയ കൈകളില്‍ ഒക്കെ ഞാന്‍ മുറുക്കെ പിടിച്ചു. തീ ഗോളവും ആ രൂപവും ഏകദേശം വ്യക്തമായി കാണുന്നത്ര ദൂരത്ത് എത്തിക്കഴിഞ്ഞു!! വെളുത്ത ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച പ്രേത യക്ഷന്‍!!! ആ പ്രേതത്തിന്റെ ഐഡന്റിറ്റി ആദ്യം മനസ്സിലാക്കിയ ലാറ പതിയെപ്പറഞ്ഞു “ ഡാ അതു നമ്മുടെ മെമ്പറാ.. ഫിലിപ്പ് സാര്‍ !” മെമ്പര്‍ പ്രേതം ഞങ്ങളുടെ അടുത്തു കൂടി ചൂട്ടും വീശി നടന്നു പോയി. അതും ആരും ഈ സമയത്തു ആരും വരാന്‍ മടിക്കുന്ന ഇല്ലപ്പറമ്പിന്റെ അടുത്തുകൂടെ. മെമ്പര്‍ മെയിന്‍ റോഡിലെത്തും മുന്‍പേ ചൂട്ട് കെടുത്തി ഇരുട്ടില്‍ നടന്നകന്നു.
പ്രേത പിടുത്തം മതിയാക്കി വീട്ടിലേക്കു നടന്ന ഞങ്ങളുടെ മനസ്സു നിറയെ മെമ്പര്‍ ഫിലിപ്പ് ആയിരുന്നു. രാത്രിയിലെ സൂര്യനായ ബ്രൈറ്റ് ലൈറ്റിന്റെ കാലത്ത് അയാള്‍ എന്തിനു ചൂട്ടു ഇപ്പോഴും ഉപയോഗിക്കുന്നു ? സ്വന്തം വാര്‍ഡിലെ കാര്യം നോക്കാത്ത അയാള്‍ രാത്രി അടുത്ത വാര്‍ഡില്‍ പോകുന്നതെന്തിനു ? ഇയാളുടെ പൂര്‍വ്വികരാണോ ഞങ്ങളുടെ ഇല്ലപ്പറമ്പിനെ ഗോസ്സിപ്പുകളില്‍ പെടുത്തിയതു ?
ഉത്തരം കിട്ടാത്ത ഒരു ചോദ്യം കൂടി സമ്മാനിച്ചുകൊണ്ടു ലാറ ചോദിച്ചു ....
“എന്നാലും എന്നെ പേടിപ്പിച്ചോടിച്ച ആ പ്രേത യക്ഷി ഏതാ??”
*മദ്യപാനം ആരോഗ്യത്തിനു ഹാനികരം.
നന്നായിരിക്കുന്നു, ചില്ലറ അക്ഷരത്തെറ്റുകള്‍ ഒഴിച്ച്! (ഈ ഞാന്‍ തന്നെ പറയണം ഹും!)
ReplyDeleteനാലു യക്ഷി പനയും - പനകളും എന്നാണ് ശരി
പ്രേതയെക്ഷിയെ - പ്രേതയക്ഷിയെ എന്നാണ് ശരി (പലസ്ഥലങ്ങളില്‍ ഈ പ്രശ്നം ഉണ്ട്)
യെക്ഷന്‍ - യക്ഷന്‍ എന്നാണ് ശരി
യെക്ഷി - യക്ഷി എന്നാണ് ശരി
യക്ഷി എന്ന് ആയിരം വട്ടം എഴുതിക്കേ.....!
കറക്ട് ചെയ്തതിനു ശേഷം ഈ കമന്‍റ് ഡിലീറ്റി കളയണം!!
"ആ പ്രേതത്തിന്റെ ഐഡന്റിറ്റി ആദ്യം മനസ്സിലാക്കിയ ലാറ പതിയെപ്പറഞ്ഞു “ ഡാ അതു നമ്മുടെ മെമ്പറാ.. ഫിലിപ്പ് സാര്‍!....” മെമ്പര്‍ പ്രേതം ഞങ്ങളുടെ അടുത്തു കൂടി ചൂട്ടും വീശി നടന്നു പോയി. അതും ആരും ഈ സമയത്തു വരാന്‍ മടിക്കുന്ന ഇല്ലപ്പറമ്പിന്റെ അടുത്തുകൂടെ"
ReplyDeleteഹഹ! യക്ഷിയെ തപ്പാന്‍ പറ്റിയ കൂട്ടം!
ഹഹ ... അതെന്താ തപ്പിക്കൂടേ ... മെമ്പര്‍ യക്ഷനെ പിടിച്ചതു ഉടനെ വരും !!
ReplyDelete“ങേ ..ആ...ടാ എന്തോ ശബ്ദം അകത്തു നിന്നു കേള്‍ക്കുന്നുണ്ടോ” എന്തു ശബ്ദം എന്നു ചോദിച്ചു കൊണ്ടു പൂക്കോയി പാട്ട് സ്റ്റോപ്പ് ചെയ്തതും അകത്തു നിന്നു ഭയങ്കരമായ ഒരു മുരള്‍ച്ച !!! _ആദ്യം ഓടിയതു ഞാന്‍ ആണു._ എന്നെ ഇടക്കു വച്ച് ഓവര്‍ടേക്ക് ചെയ്തു ലാറ ഫിനിഷിംഗ് പോയിന്റിലെത്തി.
ReplyDeleteഹ ഹ എന്തൊരു ധൈര്യം!!!!
മണ്ടന്‍ മണ്ടന്‍ എന്ന് ആവര്‍ത്തിക്കുന്നത് അരോചകമായി തോന്നി!!!
ReplyDelete"സെറീനാ വില്യംസ് ഫെയര്‍ ആന്‍ഡ് ലൌലി ഇട്ടതുപോലെ വിളറി വെളുത്തും കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലും കിടക്കുന്ന ഞങ്ങളുടെ ലാറ......"
ReplyDeleteയക്ഷി പോലും സഹിക്കാത്ത എഴുത്ത് തന്നെ ഇഷ്ടാ......:)
ഹ ഹ..ഇതു കലക്കി...പേടിത്തൂറികള്‍
ReplyDeleteപിന്നേ മെമ്പര്‍ വല്ല ലോക കാര്യവും ഡിസ്കസ്സാന്‍ പോയതാവും..പിള്ളേരു ഭാരിച്ച കര്യമൊന്നും അന്വേഷിക്കാണ്ടിരിക്കാ നല്ലത്.. :)
വെറുതെ ഫോളോ ചെയ്യന്നു .., വെറുതെ ഒരു കമന്‍റ്..
ReplyDelete..
ReplyDeleteനിവിന്‍,
ReplyDeleteഒരു അപസര്‍പ്പക കഥ പോലെ ഇരുന്നു വായിച്ചു.. ആ സസ്പെന്‍സ് ഉള്ള ഭാഗങ്ങള്‍ അതിന്‍റെ തീവ്രത നഷ്ടപ്പെടാതെ എഴുതി.. ആശംസകള്‍.. തുടര്‍ന്നും എഴുതൂ...
നന്നായിട്ടുണ്ട്.
ReplyDeleteവായിച്ചു ഒത്തിരി ചിരിച്ചു
ആ ഒരു സസ്പെന്‍സ് നിലനിര്‍ത്താനുള്ള കഴിവുണ്ടുട്ടോ.
പിള്ളരെ, മെമ്പര്‍ സാര്‍ അടുത്ത വാര്‍ഡിലെ സ്ത്രീകള്‍ നേരിടുന്ന പ്രത്യയശാസ്ത്ര അപചയത്തെ കുറിച്ചുള്ള സ്റ്റഡി ക്ലാസ് കഴിഞ്ഞു വരുന്ന വഴിയാ! ശ്ശോ, നല്ല ആ മനുഷ്യനെ സംശയിക്കാതെ!
ReplyDeleteennalum nivineeeee,etrayokke aa kayyilundaayirunno?
ReplyDeleteവെറുതെ ഒരു നന്ദി !
ReplyDeleteഞങ്ങളുടെ അടുത്താണ് പാമ്പ് മേക്കാട്ട് എന്ന് പറയുന്ന സ്ഥലം. കേട്ടിട്ടുണ്ടോ?
ReplyDeleteഈ പാമ്പ് മേക്കാട്ട് മനയിലെ സര്‍പ്പക്കാവും മറ്റും കഴിഞ്ഞാല്‍ നീണ്ടുകിടക്കുന്ന സ്ഥലം മുഴുവന്‍ നിവിന്‍ പറഞ്ഞതുപോലുള്ള മരങ്ങള്‍ നിറഞ്ഞു ഭീതി പരത്തുന്ന ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഞാനിത് വായിച്ച് തീരുന്നതുവരെ പാമ്പ് മേക്കാട് മനയുടെ പരിസരത്ത് തന്നെയായിരുന്നു. ശരിക്കും ഭീതിതമായ ഒരന്തരീക്ഷം നിലനിര്‍ത്തി വളരെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് അവസാനം വരെ വായനക്കാരെ പിടിച്ചുവലിക്കാന്‍ കഴിയുന്ന രീതിയില്‍ എഴുതി.
ചൂട്ടുകറ്റ വീശി അടുത്ത വാര്‍ഡില്‍ നിന്ന് ഇപ്പോഴും വരുന്ന മെമ്പറെ സമര്ഥമാക്കി.
ഭാവുകങ്ങള്‍.
സെറീനാ വില്യംസ് ഫെയര്‍ ആന്‍ഡ് ലൌലി ഇട്ടതുപോലെ...
ReplyDeleteമൊബൈലില്‍ ഭക്തിഗാനം പ്ലേ ചെയ്തു കൊണ്ടു കളിസ്ഥലം ഭക്തിസാന്ദ്രമാക്കി...
പ്രേതം ലവനു വരം കൊടുത്തെടാ!! നോക്കു അവന്‍ വെളുത്തു ...
ഇവനു ഗ്ലൂക്കോസ് കയറ്റിയതിന്റെ തിളപ്പോ....
പൊളപ്പന്‍ പ്രയോഗങ്ങള്‍ അനിയാ.. നീ തകര്‍ക്കും :-)
ഇനീം പോരട്ട്
ഇതില്‍ എവിടാടാ സര്‍പ്പം ? സത്യം പറ നീ ഇത് വായിച്ചിട്ടാണോ കമന്റിയത് ?
ReplyDeleteഅറിഞ്ഞില്ലല്ലോ കുട്ടീ നിന്റെ ഉള്ളില്‍ സാഹിത്യം ഉണ്ടെന്നു ഇത്രയും കഴിവുകള്‍ ഉണ്ടെന്നു ഈ ഏട്ടന്‍ അറിഞ്ഞില്ല എന്നാലും നിനക്കിത്തിരി ചുരുക്കി എഴുതാമായിരുന്നു
ReplyDeleteമാക്സിമം ചുരുക്കി ആണു എഴുതിയതു !! സെന്‍സര്‍ ബോര്‍ഡിന്റെ ചില പ്രശ്നങ്ങള്‍ കാരണം ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട് !!
ReplyDeleteനന്നായിട്ടുണ്ട്... വളരെ വളരെ നന്നായിട്ടുണ്ട്...
ReplyDeletewww.namalumni.blogspot.com
Thanks Fasel
ReplyDeleteനിവിൻ, നന്നായി എഴുതി. നർമ്മം കൈകാര്യം ചെയ്ത വരികൾ രസിപ്പിച്ചു! :-) ഈ ബ്ലോഗ് ഇപ്പോഴാ ഞാൻ കാണുന്നത്! ആശംസകൾ
ReplyDelete“എന്നാലും എന്നെ പേടിപ്പിച്ചോടിച്ച ആ പ്രേത യക്ഷി ഏതാ??”
ReplyDeleteആവോ?
ഹൊ ധീരന്മാര്‍ :-)
ReplyDeleteഎഴുത്തെല്ലാം രസകരമായി. പക്ഷേ അവസാനം ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളാണല്ലോ...
ReplyDeleteഞാന്‍ നിലമ്പൂര്‍ കഥകള്‍ . . . പിന്തുടരുന്നു നിങ്ങള്‍ക്കും അതില്‍ താല്‍പര്യമുണ്ടെന്ന് കരുതുന്നു. അത് പരിശോധിക്കുന്നതിനായി ചുവടെയുള്ള ലിങ്ക് പിന്തുടരുക: http://blognilambur.blogspot.com/
ReplyDeletenirthandaayirunnu. ini adutha baagam???
ReplyDeleteഈടുറ്റ
ReplyDeleteഅടിപൊളിയായി എഴുതി. ഒരു ഭീതിയുള്ള അന്തരീക്ഷം എഴുത്തിൽ ഉടനീളം ഉണ്ടായിരുന്നു. നർമ്മങ്ങൾ എടുത്തുപറയാതിരിക്കാനാവില്ല.. :)
ReplyDelete