Friday, June 4

നിവിനേ നീ അറിയുമോ എന്നെ - ഒരു കസ്റ്റമൈസ്ഡ് കവിത


വിടെ കോളേജുതന്‍ ഒരു കോണിലരിയ സിവില്‍-
ബ്ലോക്കില്‍ ഞാന്‍ മേവുമൊരു പാവം..
നിവിനേ നീ എന്നെ അറിയില്ലാ ..

ഇവിടെ കോളേജുതന്‍ ഒരു കോണിലരിയ സിവില്‍-
ബ്ലോക്കില്‍ ഞാന്‍ മേവുമൊരു പാവം
നിവിനേ നീ എന്നെ അറിയില്ലാ .. 

ശബളമാം ലാച്ച  ഞൊറികള്‍ ചുഴലുന്ന കാലുകള്‍.. 
കോളേജു പടവില്‍ കള ശിഞ്ചിതം പൊഴിക്കേ 
തോളിന്മേല്‍ തൂങ്ങുന്ന ലീയുടെ ബാഗുമായി ..
മിഴികളില്‍ ഗാര്‍ണിയര്‍ ലൈനറു ചാര്‍ത്തി
ടെസ്റ്റെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുമ്പില്‍ ഒരു നാളുമെത്തിയിട്ടില്ലാ...
നിവിനേ നീ എന്നെ അറിയില്ലാ ...

വിരസ ഡ്രോയിംഗ് പിരീഡുതന്‍ അലസതകളില്‍ പാതി മയങ്ങി തളര്‍ന്നു മിഴി കൂമ്പി.. 
താടിക്കു നാട്ടിയ കൈനീട്ടി നിന്നോടു ഞാനെന്റെ ഡ്രാഫ്റ്ററു വാങ്ങിയിട്ടില്ലാ...
നിവിനേ നീ എന്നെ അറിയില്ലാ...

ക്യാന്റീനുള്ളില്‍ സ്റ്റോറിന്റെ മുന്നില്‍ നീ പഞ്ചാര വില്‍ക്കുമ്പോള്‍ ..
എഴുതി മുഴുമിക്കാതെ ഇളകി തെറിച്ചു റെക്കോഡു കീറി മറിഞ്ഞതോര്‍ക്കാതെ...
ലാബിലേക്കു പോകവേ  റിപ്പോര്‍ട്ടു മറന്നതും ഗ്രാഫ് പേപ്പര്‍ പോയതും കണ്ടിടാതെ..
കരയുന്ന എന്നെ പുറത്താക്കി അലറുന്ന ലാബസിസ്റ്റന്റിനെ കണ്ണിലറിയാതെ ..
എല്ലാം മറന്നു ഓടിയെത്തിയിട്ടില്ല ഞാന്‍ സ്കൂട്ടിയുമായി നിന്‍ ചാരേ
നിവിനേ നീ എന്നെ അറിയില്ലാ ..

അവസാന ബെല്ലൊച്ചയകലെ മാഞ്ഞീടവേ സ്കൂട്ടിയോടിച്ചു ഞാന്‍ തിരികെ വന്നു..
എന്റെ ഹോസ്റ്റല്‍ ചെറുമുറിയില്‍ റെക്കോഡിന്‍ പണികളില്‍ എന്റെ ജന്മം ഞാന്‍ തളച്ചു 
നിവിനേ നീ എന്നെ അറിയില്ലാ ..

നീ നീല ജീന്‍സിട്ടു നടുവില്‍ നില്‍ക്കേ ചുറ്റും ആലോലമാലോലമിളകി...
ആടിയുലയും ഇ സി സുന്ദരികള്‍തന്‍ ജാഡമോടികള്‍ മണ്ണിലൊഴുകുമ്പോള്‍
കുസൃതിനിറയും നിന്റെ കോമഡിയുടന്‍ മദധ്ര്യുതതാളമാര്‍ന്നു മുറുകുമ്പോള്‍..
ചലപിലാ ചിരിപൊട്ടിയുണരുന്ന പെണ്ണുങ്ങള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍...
തട്ടമിട്ടതലകള്‍ കുരിശുകള്‍ ചന്ദനക്കുറികള്‍ ചുമ്പനങ്ങള്‍ വാരി വീശവെ..
അവിടെ ഞാന്‍ തട്ടമിട്ട് കളഭക്കുറിയണിഞ്ഞു ഒരു നാളും ആടിയിട്ടില്ല..
നിവിനേ നീ എന്നെ അറിയില്ലാ ..

അപര്‍ണ്ണയാം തോഴിവന്നു എന്‍ കാര്യം പ്രൊപ്പോസു ചെയ്തിട്ടില്ല...
ഉച്ചമയക്കത്തില്‍ ഇലക്ടീവു ക്ലാസില്‍ ഡ്രോയിംഗ് ഹാളിലെ ഫാനുകള്‍  തകര്‍ത്തു കറങ്ങുമ്പോള്‍.. 
അകലെ നിന്‍ പള്‍സറിന്‍ ഹോണൊച്ച കേള്‍ക്കുവാന്‍ ചകിതയായി ഇരുന്നിട്ടുമില്ലാ..
നിവിനേ നീ എന്നെ അറിയില്ലാ .

ഒരു നൂറു നൂറു റോസുതന്‍ ലഹരിയുണരും വാലന്റൈന്‍ നിലാവില്‍ ..
ഒരു നാളും ആ നീല പള്‍സറില്‍ ഞാനെന്റെ തലചായ്ചു നിന്നിട്ടുമില്ലാ..
നിവിനേ നീ എന്നെ അറിയില്ലാ ..

പോരൂ പ്രിയനായി..... പോരൂ പ്രിയനായി
എന്‍ കൂടെ അണയൂ പ്രിയനായി  എന്നെന്റെ അന്തരംഗത്തിലല ചേര്‍ക്കേ...
ഞാനെന്റെ ഹോസ്റ്റല്‍ മുറിയടച്ചു തഴുതിട്ടിരുന്നു ആനന്ദബാഷ്പം പൊഴിച്ചു.. 
ആരോരുമറിയാതെ നിന്‍ കളര്‍ ഫോട്ടോയെന്‍ ബാഗിലിട്ടടച്ചു...
നിവിനേ നീ എന്നെ അറിയില്ലാ ...

കരയുന്നു കോളേജു മുഴുവനും ..കരയുന്നു കോളേജു മുഴുവനും ..
നിവിനേ ..നീ പാസ്സ്‌ഔട്ട് ആകുന്നുവെന്നത്രേ..
ഫെയര്‍വെല്ലുമായി നിന്നെ യാത്രയാക്കാന്‍ എക്സാം ഫൈനല്‍ എക്സാം എത്തിയിങ്ങത്രേ ...

ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍ ഹോസ്റ്റലിന്‍ ഗേറ്റില്‍ നില്‍ക്കേ ..
ബൈക്കിന്‍ ചക്രഘോഷം ഹോണൊച്ച...ബൈക്കിന്‍ ചക്രഘോഷം ഹോണൊച്ച
ഞാനെന്റെ മിഴിപൊക്കി നോക്കിടും നേരം..
ലൌ ചിന്നമൊട്ടിച്ച ബൈക്കില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു..
കരയുന്നു കൈ നീട്ടി ഗേള്‍ഫ്രെണ്ട്സ് കേണു നിന്‍ പിറകേ കുതിക്കുന്നു ജൂനിയേര്‍സ്
തിരുമിഴികള്‍  രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു... 
ഒരു ശിലാബിംബമായി മാറി ഞാന്‍ മിണ്ടാതെ കരയാതെ മൊബൈല്‍ നമ്പറുമായി നില്‍ക്കേ...
അറിയില്ല നീ എന്നെ എങ്കിലും നിവിനേ നിന്‍ ബൈക്ക് എന്‍ ഹോസ്റ്റലിനു മുന്നില്‍-
ഒരു മാത്ര ബ്രേക്കിടുന്നു..

പോലീസ് ഗോഗിള്‍സണിഞ്ഞൊരാ മിഴികളെന്‍ മിഴികളെന്‍ നേര്‍ക്കു  ചായുന്നു..
ഓഫറിനാലാകെ തളര്‍ന്നൊരാ ദിവ്യമാം  സിമ്മെനിക്കായി നല്‍കുന്നു ...
നിവിനേ നീ  അറിയുമോ എന്നെ...നിവിനേ നീ അറിയുമോ എന്നെ... നീ അറിയുമോ എന്നെ..

14 comments:

  1. താറാവിന്‍ പറ്റമാം ഫ്രാങ്ക്ഫിന്‍ ഗേലീസിനെ കമന്ടിയയേല്‍ സ്കോറിയ ഹൈഹീല്‍ട് സീലുമായി, കറങ്ങാന്‍ വെമ്പുന്ന മേടിക്കല്‍ കോളേജ് ഫാനിന്‍ ചുവട്ടില്‍ റെസ്റ്റിയപ്പോഴും

    നിവിനെ ജ്ജി ഞമ്മളെ ഓര്‍ത്തില്ല...

    അനക്ക് ഇത് തന്നെ ബേണം ബലാലെ..

    ReplyDelete
  2. Nivin enikkishtamayi ee pareekshanam... :)

    ReplyDelete
  3. കരയുന്നു കോളേജു മുഴുവനും ..കരയുന്നു കോളേജു മുഴുവനും ..
    നിവിനേ ..നീ പാസ്സ്‌ഔട്ട് ആകുന്നുവെന്നത്രേ..
    year out alle

    aaraa ee aparna

    ReplyDelete
  4. അനിയാ.. ആധുനിക കവിത എന്നാല്‍ ഇങ്ങനെ വേണം എന്ന് ഞാന്‍ പറയും..

    മരുകന്‍ കാടാക്കട പാടുന്ന രീതിയില്‍ ഞാന്‍ ഒന്ന് പാടി നോക്കട്ടെ ?

    നന്നായിട്ടുണ്ട് ... ഇനിയും എക്സ്പരിമെന്റ്സ് തുടരുക ..

    ReplyDelete
  5. ആഹ ഇങ്ങനത്തെ പരിപാടിയും ഉണ്ടായിരുന്നുവോ കൊള്ളാമല്ലൊ

    ReplyDelete
  6. ശരിയാ..
    നീ എന്നെ അറിയില്ലാ ..

    പിന്നെ എന്തിനാ വെറുതെ..

    ReplyDelete
  7. നിവിന്‍June 17, 2010 at 1:46 PM

    സംഗതി ആധുനികം ഒക്കെ തന്നെ..പക്ഷേ ഇതു മുരുകന്‍ കാട്ടാക്കടയുടെ ആലാപന ശൈലിക്കു യോജിക്കില്ല. ഇതു കാവ്യഗീതികള്‍ 2 ല്‍ സുഗതകുമാരിയുടെ കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിത വേണുഗോപാല്‍ പാടിയിട്ടുണ്ടു. അതേ പോലെ പാടു കൊമ്പാ ..

    ReplyDelete
  8. kollaam..engane oru kavitha onu pareekshichalo ennoraasha..

    ReplyDelete
  9. നിവിന്‍July 18, 2010 at 3:59 PM

    ഇത്തരം സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ ലഹരിയുടെ ഉപയോഗം അനിവാര്യമായി വന്നേക്കാം :) ആശിക്കുന്നതിനു മുന്‍പ് ആലോചിക്കുക !!

    ReplyDelete
  10. entammeyyyyyyyyy
    suprbbbbbbbbbbbb
    sugathakumari amma kananda:)

    ReplyDelete
  11. മലയാളത്തില്‍ നുമ്മട പേരു ഗൂഗിളില്‍ പരതിയപ്പോഴാ ഈ ഐറ്റം കണ്ടെ..!!
    സംഭവം ജോര്‍..!

    ReplyDelete
  12. ഒരു നൂറു നൂറു ചിത്രങ്ങൾ നിറഞ്ഞൊരീ ബ്ലോഗിന്റെ ഉള്ളീൽ.ഒരു നാളും ഈ കവിതയെന്റെ മിഴികളിൽ നിറഞ്ഞീലനിവിനേ നീ എന്നെ അറിയിച്ചീലല്ലോ.....

    ReplyDelete
  13. നിവിനേ നീ എന്നെ അറിയില്ലാ ... :))) സുഗതകുമാരി ഇതു വായിച്ചാൽ മിക്കവാറും ചിരിച്ചു തലകറങ്ങി വീഴും :))

    ReplyDelete

Related Posts Plugin for WordPress, Blogger...

About Me

My photo
ചായങ്ങൾ ഉണങ്ങിപ്പിടിച്ച ഒരു കാലത്തിന്റെ ഓർമ്മയ്ക്കായ് ...

Followers